ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിനെ പ്രശംസിച്ച് പ്രശസ്ത ചലച്ചിത്രകാരന് ശ്രീകുമാരന്‍ തമ്പി. ചിത്രത്തെ അതി മനോഹരമായ ഒരു കൊച്ചു ‘വലിയ’ സിനിമ എന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഫാന്‍സിന്റെ ചെണ്ടക്കൊട്ടില്ലാതെയും കോടികള്‍ മുടക്കാതെയും നല്ലൊരു സിനിമ നിര്‍മ്മിക്കാമെന്ന് തെളിയിച്ച സംവിധായകന് പത്മകുമാറിനെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോജുവിനെയും മെലഡി എന്താണെന്നു കാണിച്ചു തന്നതിന് സംഗീത സംവിധായകനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ജോസഫ് എന്ന സിനിമ കണ്ടത് .അതി മനോഹരമായ ഒരു കൊച്ചു ‘വലിയ’ സിനിമ’. വലിയ താരങ്ങള്‍ അഭിനയിക്കുന്ന ‘വലിയ’ സിനിമകളില്‍ കൊച്ചു വേഷങ്ങളില്‍ ഞാന്‍ ജോജുവിനെ കണ്ടിട്ടുണ്ട് സ്നേഹപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട് . കൊടിയ നഷ്ടം നിമിത്തം നിര്‍മ്മാണ രംഗത്തു നിന്നു മാറി നില്ക്കുന്നതു കൊണ്ട് അതു മനസ്സില്‍ സൂക്ഷിക്കുക മാത്രം ചെയ്തു . പത്മകുമാര്‍ മികച്ച സംവിധായകനാണ് . കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം .ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം …അഭിനന്ദനം , പുതിയസംഗീതസംവിധായകനും എന്റെസ്വീകരണം . മെലഡിഎന്താണെന്നു കാണിച്ചു തന്നതിന് ….സിനിമയോട് സ്നേഹമുള്ളവര് ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം .
Discussion about this post