കാസര്‍കോട്: ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തീവ്രവാദ ബന്ധമുള്ള യുവാവ് പിടിയില്‍. ചെമ്പരിക്ക സ്വദേശി മുഫസീല്‍ എന്ന തസ്ലീമിനെയാണ് ഡല്‍ഹി പോലീസെത്തി വീട് വളഞ്ഞ് പിടികൂടിയത്. അതീവ രഹസ്യ സ്വഭാവമുള്ള നിരവധി കേസുകളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് സാഹസികമായി യുവാവിനെ അറസ്റ്റ് ചെയ്തത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായിട്ടില്ല. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ മുഫസീലിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു.
നേതാക്കളെ വധിക്കാന്‍ ഇയാളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന് മതിയായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തിന് നിരവധി ബന്ധങ്ങളുണ്ട്. ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പോലീസ് പറയുന്നു.
Discussion about this post