റണ്‍ബീര്‍ -ആലിയ വിവാഹ നിശ്ചയം ഉടന്‍ എന്ന് സൂചന നല്കി റണ്‍ബീറിന്റെ അമ്മ നീതു കപൂര്‍. ഇരുവരും പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛന് മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കുകയാണ് നീതു.
ആലിയയുടെ ഈ വര്‍ഷത്തെ പുതുവര്‍ഷ ആഘോഷം റണ്‍ബീറിന്റെ കുടുംബത്തിനൊപ്പമായിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ഇത്തവണ റസലൂഷന്‍സ് ഇല്ല ആശംസമാത്രം എന്ന അടിക്കുറുപ്പാണ് പുതിയ അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്. അടിക്കുറുപ്പ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ്.
Discussion about this post