തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തില്‍ ദുരിതം വിതച്ച പ്രളയത്തിന്റെ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന് ചെയ്യുന്നതെന്നും ശബരിമല വിഷയത്തില്‍ സാവകാശം തേടാത്തത് ധിക്കാരവും പക്വത ഇല്ലായ്മ ആണെന്നും ആന്റണി കുറ്റപ്പെടുത്തി.
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തു ചാട്ടമാണ് കാണിച്ചതെന്നും എല്ലാവരും കൂടി കേരളത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റിയെന്നും ആന്റണി പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയെ ചക്കിക്കൊത്ത ചങ്കരന് എന്നാണ് ആന്റണി വിശേഷിപ്പിച്ചത്. അതേ സമയം ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും ആന്റണി പറഞ്ഞു.
Discussion about this post