കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’പ്രദര്‍ശനത്തിനെത്തി. എന്നാല്‍ പ്രദര്‍ശനതിനിടെ തിയ്യേറ്ററിന് നേരെ ആക്രമണം നടന്നു. കൊല്‍ക്കത്തയില്‍ സിനിമ പ്രദര്‍ശിപ്പിച്ച മാളിലെ തിയ്യേറ്ററാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
ഇന്നലെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മധ്യകൊല്ക്കത്തയിലെ ക്വസ്റ്റ് മാളില്‍ ഐനോക്സ് മള്ട്ടിപ്ലക്സിലായിരുന്നു സംഭവം. സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയ്യേറ്ററിലേക്ക് കൊടിയുമായി ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് സിനിമ കാണാന്‍ എത്തിയവരെ അക്രമികള്‍ വിരട്ടിയോടിക്കുകയും ചെയ്തു. സിനിമ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രമണത്തിനു നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവ് രാകേഷ് സിംഗ് പറഞ്ഞു.
Discussion about this post