തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായി എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ നിയമിച്ചത് രാഷ്ട്രീയ നിയമനമായിട്ടല്ലെന്ന് ശശി തരൂര്‍ എംപി. അനില്‍ ആന്റണിക്ക് ഡിജിറ്റല്‍ രംഗത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അയാളുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് രംഗത്ത് നിന്നിരുന്ന ആന്റണിയുടെ മകനെ തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആക്കിയതില്‍ കോണ്‍ഗ്രസിനകത്തു തന്നെ എതിര്‍പ്പുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവന്‍ എന്ന നിലയില്‍ ശശി തരൂരിന്റെ പ്രതികരണം.
അതേ സമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നു തന്നെ മത്സരിക്കുമെന്നും തിരുവനന്തപുരത്ത് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.
Discussion about this post