ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഹയര്‍ എജ്യുക്കേഷന്‍ ഫണ്ടിങ് 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പെടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതുതായി തുടങ്ങാന്‍ അനുമതി ലഭിച്ചത്.
പുതുതായി അനുവദിച്ച 44 കേന്ദ്രീയ വിദ്യാലയങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമായിരിക്കും ഇവ ആരംഭിക്കുന്നത്. ഓരോ കേന്ദ്രീയ വിദ്യാലയത്തിനും കെട്ടിടനിര്‍മ്മാണത്തിനായി 11 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post