ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവു ചുമതല ഏറ്റതിന് പിന്നാലെ അലോക് വര്‍മ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകള്‍ റദ്ദു ചെയ്തു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് നാഗേശ്വര റാവു റദ്ദാക്കിയത്. ജനുവരി എട്ടാം തിയതിയിലെ സ്ഥിതി എന്താണോ അത് നിലനിര്‍ത്തണമെന്നാണ് എം നാഗേശ്വര റാവുവിന്റെ തീരുമാനം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മയെ 48 മണിക്കൂര്‍ തികയും സെലക്ഷന് കമ്മിറ്റി യോഗ തീരുമാന പ്രകാരം ഇന്നലെ മാറ്റിയിരുന്നു. തുടര്‍ന്ന് ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചു. സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെയാണ് നാഗേശ്വര റാവു അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്.
Discussion about this post