മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തി പണി വാങ്ങിയ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയോടും മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത നടപടികളിലേക്ക് ബിസിസിഐ നീങ്ങുന്നതിനിടെയാണ് ഹാര്‍ദ്ദിക്ക് മുന്നായകനോടും പരിശീലകന് രവിശാസ്ത്രിയോടും മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ട്വിറ്ററിലൂടെയും ഹാര്‍ദ്ദിക്ക മാപ്പപേക്ഷിച്ചിരുന്നു. ഹാര്‍ദ്ദിക്കിനും അഭിമുഖത്തില്‍ കൂടെയുണ്ടായിരുന്ന കെഎല്‍ രാഹുലിനും രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ബിസിസിഐ നടപടിക്കൊരുങ്ങുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ, വിവാദ ചാറ്റ് ഹോട്ട്സ്റ്റാറില്‍നിന്ന് പിന്‍വലിച്ചു. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലെ സീസണ് ആറാമത്തെ എപ്പിസോഡാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
ഷോയിക്കിടെ നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദ്ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. 18ാം വയസില്‍ തന്റെ റൂമില്‍ നിന്നും കണ്ടെടുത്ത കോണ്ടത്തെ കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.
Discussion about this post