തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയില്‍ കൈരളി ടിവി ക്യാമറാ വുമണ്‍ ഷാജിലയെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍.വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്റോണ്‍മെന്റ് പൊലീസ് റിമാന്‍ഡ് ചെയ്തത്.
ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും കരഞ്ഞുകൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാജിലയുടെ ചിത്രം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ഷാജിലയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്.
Discussion about this post