നീണ്ട പതിനഞ്ച് വര്‍ഷം സിനിമയില്‍ ഒരു ഡയലോഗിന് വേണ്ടി കാത്തിരുന്നയാളാണ് താനെന്ന് നടന് ബാബുരാജ്. താരം നായകനായ കൂദാശ എന്ന ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതിന് ശേഷം ജനങ്ങളില്‍ നിന്നും ലഭിക്കുന്ന നല്ല അഭിപ്രായങ്ങളെക്കുറിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച അഭിപ്രായം ലഭിച്ചെങ്കിലും കൂദാശയ്ക്ക് അധികം തിയറ്ററുകള്‍ ലഭിച്ചില്ലെന്ന് ബാബുരാജ് പറഞ്ഞു. മലയാള സിനിമയുടെ മഹിമയെക്കുറിച്ച് പറയുമെങ്കിലും തിയറ്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബാബുരാജ് പറയുന്നു. നാലഞ്ച് തിയറ്ററുകള്‍ ഉള്ള എന്റെ ഒരു സുഹൃത്ത് പോലും തിയറ്റര്‍ തന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. ഡിവിഡി ഇറങ്ങിയതിന് ശേഷം ഒരുപാട് ആളുകള്‍ വിളിച്ചിരുന്നു. 25 വര്‍ഷത്തിനിടെ നല്ലൊരു വേഷം ലഭിച്ചതാണ്. പക്ഷേ അതിങ്ങനെയായി പോയി.
ജീത്തു ജോസഫ് കൂദാശയെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. കൂദാശ കണ്ട എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂദാശയെക്കുറിച്ച് നല്ലത് എഴുതി. ചിത്രം ഇപ്പോഴെങ്കിലും കണ്ടതിന് നന്ദി ഉണ്ട്.
Discussion about this post