സുപ്രീംകോടതി അലോക് വര്‍മയെ സിബിഐ ഡയറക്ടറായി വീണ്ടും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ധരാത്രി അപ്രതീക്ഷിതമായാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യതത്. അലോക് വര്‍മയ്ക്ക് പകരം നാഗേശ്വര്‍ റാവുവിന് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്കി. ഒഡിഷ കേഡറില്‍ നിന്നുള്ള 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റാവു. റാവുവിനോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയത് ചട്ടവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന് എതിരുമാണെന്ന് അലോക വര്‍മ്മ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്.
Discussion about this post