കൊല്ലം: ശബരിമല യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എതിര്‍ത്താല്‍ സര്‍ക്കാറിനെയും സിപിഎമ്മിനെയും പോലീസിനെയും തെരുവില്‍ തന്നെ നേരിടുമെന്നും പോലീസ് രാജ് നടപ്പാക്കാനാണ് ശ്രമമെങ്കില്‍ ഇപ്പോഴുള്ള ജയിലുകള്‍ പോരാതെവരുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ആസൂത്രിത കലാപത്തിന് ശ്രമിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. എസ്ഡിപിഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിന് ശ്രമിച്ചത്. ഹര്‍ത്താലില്‍ കട തുറക്കാന്‍ സിപിഎം നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയത് ശരിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തണമോയെന്നത് അടക്കമുള്ള കാര്യത്തില്‍ ബിജെപി അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post