തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനം നല്കുവാന് വേണ്ടി സിപിഎമ്മും ബിജെപിയും ആയുധം താഴെ വയ്ക്കാന്‍ തയ്യാറകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ബിജെപി അക്രമം അഴിച്ചു വിടുന്നതെന്ന് ചെത്തല ആരോപിച്ചു. രണ്ടു കൂട്ടരും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തണം. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ അല്ല നിയമനിര്‍മാണം. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. നിയമനിര്‍മ്മാണം മാത്രമാണ് ശബരിമല പ്രശ്നപരിഹാരത്തിന് മാര്‍ഗമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post