പന്തളം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന് ഉണ്ണിത്താന്റെ സംസ്കാരം ഇന്ന്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകനാണ് ചന്ദ്രന്. ഇന്ന് രാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഇതാകാം മരണകാരണമെന്നാണ് നേരത്തെ വന്ന പോസ്റ്റ്മോര്‍ട്ടില്‍ പറയുന്നത്. അതേസമയം നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രന്.
Discussion about this post