ബോളിവുഡ് താരം വിദ്യാബാലന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇക്കഴിഞ്ഞ പുതുവര്‍ഷത്തിലാണ് താരം തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്. വിദ്യയുടെ ജന്മദിനത്തിനു ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയ് കപൂര്‍ നല്‍കിയത് അവിശ്വസനീയമായ സര്‍പ്രൈസാണ്.
വിദ്യാബാലന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു 1960-70 കാലഘട്ടങ്ങളിലെ ചിത്രങ്ങളില്‍ നടിയാകണമെന്നത്. ബര്‍ത്ത് ഡേ സര്‍പ്രൈസ് കൊണ്ടു ആ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സിദ്ധാര്‍ഥ്.
വിദ്യാബാലന് ജനിച്ച വര്‍ഷമായ 1979ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളില്‍ വിദ്യയുടെ ചിത്രങ്ങള്‍ കൂടി പ്രിന്റ് ചെയ്താണ് സിദ്ധാര്‍ഥ് അമ്പരപ്പിച്ചത്. 1979ല്‍ ജനിച്ച ഒരു താരം എന്നു വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. വിദ്യ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.
Discussion about this post