തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിയെടുത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫോണ്‍ തട്ടിയെടുത്ത പത്തു ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വഞ്ചിയൂര്‍ എസ്ഐയുടെ ഫോണാണ് ബിജെപി പ്രവര്‍ത്തകര്‍ മോഷ്ടിച്ചത്.
ഹര്‍ത്താലില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണാണ് ബിജെപി പ്രവര്‍ത്തകര്‍ തട്ടിയെടുത്തത്. എസ്ഐ ഔദ്യോഗിക സിം ഉള്‍പ്പെട്ട ഈ ഫോണിലായിരുന്നു ഉണ്ടായിരുന്നത്.
Discussion about this post