തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന് യുവതികള്‍ എത്തിയതില്‍ മഹാത്ഭുതമൊന്നു സംഭവിച്ചിട്ടില്ല. നേരത്തേ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയ യുവതികളാണ് ഇവര്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്. യുവതികള്‍ക്കായി പോലീസ് സംരക്ഷണവും കൊടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുപ്രീം കോടതി വിധിക്കു ശേഷം യുവതികള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ അവകാശം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. അങ്ങനെ ആഗ്രഹം തോന്നി യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുക എന്നത് പോലീസിന്റെ കടമയാണ്. എന്നാല്‍ കയറ്റാന്‍ സാധിച്ചില്ലെങ്കില്‍ പോലീസ് തിരിച്ചിറക്കും. ഇതാണ് ഇത്രനാളും സംഭവിച്ചത്. എന്നാല്‍ ഇന്ന് യുവതികള്‍ക്ക് കയറുന്നതില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് അവര്‍ കയറി.
Discussion about this post