സന്നിധാനം: ചരിത്രം തിരുത്തി യുവതികള്‍ മലചവിട്ടി. കോഴിക്കോട് മലപ്പുറം സ്വദേശിനികളായ ബിന്ധു കനകദുര്‍ഗ എന്നിവരാണ് അയ്യപ്പ ദര്‍ശനം നടത്തിയത്. എന്നാല്‍ സ്ത്രീകള്‍ കയറുന്ന വിവരം അറിഞ്ഞത് ചില ഉദ്യോഗസ്ഥര്‍ മാത്രമാണെന്നാണ് വിവരം.
ഇന്നലെ 12 മണിയോടെ പമ്പയിലെത്തിയ യുവതികള്‍ സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ തന്നില്ലെങ്കിലും മലകയറുമെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞതോടെ ആക്രമണം ചെറുക്കാന്‍ മാത്രമുള്ള പോലീസ് സംഘം ഇവര്‍ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു. അതേസമയം ഇവര്‍ മല കയറുന്ന വിവരം പുറത്ത് അറിയാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും വിവരം ലഭിക്കുന്നു.
അതേസമയം, സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് മല കയറിയ യുവതികളുടെ വീടിന് മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ദര്‍ശനത്തിന് ശേഷം യുവതികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം…
Discussion about this post