ന്യൂയോര്‍ക്ക്: വിമാനത്തിലെ ക്യാബിന് ക്രൂവായ മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ വിമാനത്തില്‍ പറന്ന് പിതാവ്! ക്രിസ്മസിന് വിമാന കമ്പനി അവധി നല്‍കാതിരുന്നതോടെയാണ്, മകള്‍ അടുത്തില്ലാത്ത ഒരു ക്രിസ്മസ് ആഘോഷം ചിന്തിക്കാന്‍ പോലുമാകാത്ത പിതാവ് ഈ വിചിത്രമായ തീരുമാനം എടുത്തത്. മകളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഈ പിതാവെടുത്തത് ആറു വിമാന ടിക്കറ്റുകളാണ്.
ഡെല്‍റ്റ എയര്‍ലൈന്‍സിലെ ഫ്ളൈറ്റ് അറ്റന്‍ഡറായ പിയേഴ്സ് വോഗനും പിതാവ് ഹാല് വോഗനുമാണ് ക്രിസ്മസ് ആഘോഷങ്ങള്‍ വിമാനത്തിനുള്ളിലാക്കിയത്. ഹാലിന്റെ സഹയാത്രികനായ മൈക്ക്ലെവി ഫേസ്ബുക്കില്‍ ഈ അനുഭവം വിവരിച്ചതോടെയാണ് അച്ഛനും മകളും ലോകപ്രശസ്തരായത്. മകളുടെ ഡ്യൂട്ടി സമയം അനുസരിച്ച് എല്ലാ ടിക്കറ്റുകളും ക്രമീകരിച്ചായിരുന്നു ഇവരുടെ ക്രിസ്മസ് ആഘോഷം.
ഈ ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് അച്ഛനും മകള്‍ക്കും ആശംസകളുമായെത്തിയത്. കഴുത്തിനേറ്റ പരുക്ക് മൂലം ദീര്‍ഘകാലം വിശ്രമത്തിലായിരുന്ന ഹാല് മകള്‍ക്ക് വേണ്ടിയാണ് വിമാന യാത്ര നടത്തിയത്.
Discussion about this post