സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മധു സി നാരായണണന്‍ ആണ്.
ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.
വിഖ്യാത ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ‘ബീറ്റില്‍സി’ന്റെ ‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിന്റെ മാതൃകയിലാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ സീബ്ര വരകളിലൂടെ ഒരു റോഡ് മുറിച്ചുകടക്കുന്നതാണ് പോസ്റ്റര്‍ ചിത്രം.
Discussion about this post