ഡമാസ്കസ്: സിറിയയില്‍ അല്‍-സുസൈയിലെ ഐഎസ് ഒളിത്താവളത്തില്‍ ഇറാക്ക് വ്യോമസേന ഇന്നലെ നടത്തിയ ആക്രമണത്തില്‍ 30 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ മുതിര്‍ന്ന 30 കമാന്‍ഡര്‍മാരുടെ യോഗം നടന്നു കൊണ്ടിരുന്ന കെട്ടിടമാണ് വ്യോമാക്രമണത്തില്‍ തകര്‍ത്തത്. 30 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണു നിഗമനം.
ഐഎസ് ഭീകരര്‍ക്കുനേരെ ആക്രമണം നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഇറാക്കി സേനയ്ക്കു അനുവാദം നല്‍കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് വ്യോമാക്രമണം.
Discussion about this post