സാധാരണക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ച് സിനിമാ സ്വപ്നങ്ങളിലേക്കുള്ള വഴിയാണ് ടിക് ടോക്കുകള്‍. ടിക് ടോക് താരങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ടി
തന്റേതായ ശൈലിയിലെ പ്രകടനങ്ങളിലൂടെ ടിക്ടോക്ക് ലോകത്തെ താരമാണ് ജിനു കെ ജോസ് എന്ന യുവാവ്.
ജിനുവിന്റെ വീഡിയോകളെല്ലാം ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചിട്ടുണ്ട്. സുന്ദര കില്ലാഡി സിനിമയിലെ കിണര്‍ കുഴിച്ച് ചെളിയില്‍ ഇരിക്കുന്ന രംഗം പോലും അനായാസമായിട്ടാണ് ജിനു ചെയ്യുന്നത്. എന്നാല്‍ ജിനുവിന്റെ ഈ ടിക്ക് ടോക്ക് പ്രകടനത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘കളിയാക്കുന്നവരോട് ഒറ്റക്കാര്യം. സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ് ഈ ടിക്ക് ടോക്ക്. ദയവായി കളിയാക്കരുത്, ഞാന്‍ നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ? ദൈവത്തെയോര്‍ത്ത് കളിയാക്കരുത്’- കൈകൂപ്പി ജിനു പറയുന്നു.
നിറകണ്ണുകളോടെയുള്ള ജിനുവിന്റെ ഈ ടിക് ടോക്ക് ആയിരകണക്കിന് പേരാണ് പങ്കുവെച്ചിരിക്കുന്നത്.
Discussion about this post