കൊച്ചി: നവോത്ഥാന കേരളം കെട്ടിപ്പെടുക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാ മതിലിന് പൂര്‍ണ്ണ പിന്തുണയുമായി നടി ഉഷയും രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. വനിതാ മതില് നമ്മുടെ അഭിമാനമാകട്ടെ എന്ന് അവര്‍ ആശംസിച്ചു.
‘വരൂ! നമുക്കും അണിചേരാം, കൈകോര്‍ത്ത്, തോളുരുമ്മി.. പ്രതിരോധത്തിന്റെ, നവോത്ഥാനത്തിന്റെ വന്മതിലിനായി.. പെണ്മതിലിനായി! വനിതാ മതില് നമ്മുടെ അഭിമാനമാകട്ടെ! പ്രതിരോധമാകട്ടെ! ചങ്കുറപ്പുള്ള ഒരു സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ചരിത്ര മുഹൂര്‍ത്തമായ വനിതാമതിലില്‍ ഞാനും പങ്കാളിയാവും”. താരം കുറിച്ചു.
പുതുവര്‍ഷ ദിനത്തില്‍ വൈകുന്നേരമാണ് സംസ്ഥാനം ഒട്ടാകെ വനിതാ മതില് അണിനിരക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ വനിതകള്‍ മാത്രം മതിലിനായി അണിനിരക്കും. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മതില് ഉയരുന്നത്.
Discussion about this post