മാന്നാര്‍: ഏറെനാളായി ജനങ്ങള്‍ കാത്തിരുന്ന റോഡ് പണിപൂര്‍ത്തിയാകും മുമ്പെ തുറന്നുകൊടുത്തെങ്കിലും ചളിക്കുളമായ വിഷമത്തിലാണ് നാട്ടുകാര്‍. ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ വിഷവര്‍ശ്ശേരിക്കര മൂര്‍ത്തിട്ട റോഡാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് ചളിക്കുളമായത്. നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡിന്റെ അരികിലുള്ള കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതും റോഡിനെ തകര്‍ത്തതും.
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. നാളുകളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റോഡ് പണി പുനരാരംഭിച്ചിരുന്നത്. ഒരാഴ്ച മുമ്പ് നിര്‍മ്മാണം തുടങ്ങിയ റോഡിന്റെ ടാറിങ് ഇളകി താറുമാറായി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
Discussion about this post