പാലക്കാട്: ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തും. കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ മാതൃ- ശിശു പരിപാലന പദ്ധതികളുടെ നടത്തിപ്പ് ആരോഗ്യമന്ത്രി വിലയിരുത്തും
ഡിസംബര്‍ 22 ന് ആദിവാസി യുവതിയുടെ കുഞ്ഞ് ആവശ്യമായ ചികിത്സ ലഭിക്കാത്തത് മൂലം മരണപ്പെട്ടിരുന്നു. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന ആരോപണവുമുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കുന്നത്.
Discussion about this post