മലപ്പുറം: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ സ്പിരിറ്റ് കൊണ്ടുപോയ ടാങ്കര്‍ ലോറി മറഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മറിഞ്ഞ വാഹനത്തില്‍ നിന്നും സ്പിരിറ്റ് റോഡിലേയ്ക്ക് പരന്നൊഴുകി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് മാറിപോയത്. അപകടത്തില്‍ സാരമായ പരിക്കേറ്റ ഡ്രൈവറെ നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍വീര്യമാക്കി വന്‍ദുരന്തം ഒഴിവാക്കിയത്. ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
Discussion about this post