ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി ഘടകകക്ഷിയായ അപ്നാ ദള്‍. തോല്‍വിയില്‍ നിന്ന് ബിജെപി പാഠം ഉള്‍ക്കൊള്ളണമെന്നും എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളിയായിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബിജെപിക്കെതിരെ അപ്നാ ദള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നേരത്തെ മുന്നണിയില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് അപ്നാ ദള്‍ നേതാവും അനുപ്രിയ പട്ടേലിന്റെ ഭര്‍ത്താവും കൂടിയായ ആശിഷ് പട്ടേല്‍ പറഞ്ഞിരുന്നു.
‘ഞങ്ങള്‍ സഖ്യകക്ഷികള്‍ അസ്വസ്ഥരാണ്. ബിജെപി കേന്ദ്ര നേതൃത്വം എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ യുപിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും’ ചെറു കക്ഷികളെയും പരിഗണിക്കണമെന്നും ബഹുമാനം കിട്ടാതെ മുന്നണിയില്‍ തുടരാനാവില്ലെന്നും ആശിഷ് പട്ടേല്‍ പറഞ്ഞിരുന്നു. രണ്ട് എംപിമാരും 9 എംഎല്‍എമാരുമുള്ള പാര്‍ട്ടിയാണ് അപ്നാ ദള്‍
ബിജെപി ഉത്തര്‍പ്രദേശ് ഘടകത്തിനെതിരെയും യോഗി ആദിത്യനാഥിനെതിരെയുമാണ് അപ്നാ ദളിന് എതിര്‍പ്പ് നില നില്‍ക്കുന്നത്. ബിജെപിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ രണ്ട് പരിപാടികള്‍ അനുപ്രിയ പട്ടേല്‍ റദ്ദ് ചെയ്തിരുന്നു.
Discussion about this post