ബോളിവുഡ് താരം സല്മാന് ഖാന് ഇന്ന് ജന്മദിനം. പിറന്നാല്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് സല്മാന് ജന്മദിനം കൊണ്ടാടിയത്.സജ്ജയ് ലീല ബന്സാലിയുള്പ്പെടെ ധാരാളം പേര് ആഘോഷത്തില്‍ പങ്കെടുത്തു.
അവിവാഹിതനായ അബ്ദുള്‍ റഷീദ് സലിം സല്മാന് ഖാന് 1965 ഡിസംബര്‍ 27നാണ് ജനിച്ചത്. 1988 ല്‍ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ് സല്മാന് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഹിന്ദി സിനിമയില്‍ പേര് നേടിക്കൊടുത്തത് 1989 ല്‍ ഇറങ്ങിയ മെംനെ പ്യാര് കിയ എന്ന സിനിമയിലൂടെയാണ്. പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സല്മാന് ജനിച്ചത്.
Discussion about this post