മലയാള സിനിമയില്‍ വീണ്ടുമൊരു പരീക്ഷണം കൂടി. മലയാളത്തില്‍ വളരെ വിരളമായി ചെയ്യാറുള്ള മ്യൂസിക്കല്‍ വീഡിയോയുടെ ടീസര്‍ എന്ന രീതി തന്റെ പുതിയ ചിത്രത്തിലൂടെ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് എകെ സാജന്. എകെ സാജന് സംവിധാനം ചെയ്യുന്ന ‘നീയും ഞാനും’ എന്ന സിനിമയിലെ കുങ്കുമ നിറ സൂര്യന് എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്.
ശ്രേയ ഘോഷാലാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. താന്‍ പാടിയ പാട്ടിനെ കുറിച്ച് ശ്രേയ പറയുന്നതിലൂടെയാണ് ടീസറിന്റെ തുടക്കം. വിനു തോമസ് സംഗീതം നിര്‍വഹിച്ച ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.
ഷറഫുദ്ദീന്, അനു സിതാര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post