തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയിലെത്തിയ സ്ത്രീകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നും അതേ സമയം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി. കോഴിക്കോട്-മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയവര്‍. ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പോലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്നാണ് ബിന്ദു പ്രതികരിച്ചത്.
Discussion about this post