പെര്‍ത്ത്: ഇരട്ടകളെ നാം കണ്ടിട്ടുണ്ട് എന്നാല്‍ ഇത്രയേറെ സാമ്യതകള്‍ കണ്ടിട്ടുണ്ടാവില്ല. സ്വന്തം മാതാപിതാക്കള്‍ക്കുപോലും തെറ്റും അന്നയേയും ലൂസിയേയും കണ്ടാല്‍. അതുകൊണ്ടാണ് ഇവര്‍ ലോകത്തേറ്റവും സാമ്യമുള്ള ഇരട്ടകളായി അറിയപ്പെടുന്നത്. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ഈ അപൂര്‍വ്വ പെണ്‍കുട്ടികള്‍. എന്നാല്‍ ഈ സാമ്യം അവര്‍ക്ക് ഏറെ സന്തോഷം തരുന്നതാണ്, അതുകൊണ്ടുതന്നെ രൂപത്തിലെ സാമ്യം ജീവിതത്തില്‍ മറ്റുകാര്യങ്ങളിലേക്കും പകര്‍ത്താനുള്ള ശ്രമത്തിലാണ് ഇരുവരും.
എന്നാല്‍ ഇവരുടെ ജീവിതത്തില്‍ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. 2012 മുതല്‍ ഇരുവരും പ്രണയിക്കുന്നത് ഒരാളെയാണ്. ബെന്‍ ബേണെന്ന കാമുകനോടൊപ്പം ഇരുവരും സന്തോഷവതികളാണ്. എന്നാല്‍ ഇരുവരുടേയും ആഗ്രഹം എല്ലാവരും അംഗീകരിച്ചെങ്കിലും നിയമം വില്ലനായി. 1961-ലെ ഓസ്ട്രേലിയന്‍ മാര്യേജ് ആക്ട് അനുസരിച്ച് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. അതേസമയം ഈ പ്രശ്നത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഈ സഹോദരിമാര്‍. മാത്രമല്ല ഈ പ്രതിസന്ധിയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
ഹ്യൂസി, വീ ഹാവ് എ പ്രോബ്ലം എന്ന ടിവി ഷോയിലൂടയാണ് അന്നയും ലൂസിയും തങ്ങളുടെ പ്രണയത്തെ വിവാഹത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. രൂപത്തിലെ നേരീയ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് രണ്ടരലക്ഷം ഡോളറോളം ചെലവിട്ട് കോസ്മെറ്റിക് സര്‍ജറി നടത്തിയ അന്നയും ലൂസിയും ഈ റിയാല്‍റ്റി ഷോയിലൂടെ ജീവിതാഭിലാഷം പൂവണിയിക്കാമെന്ന മോഹത്തിലാണ്. ഇരുവരുടെയും പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അവതാരകനായ ഡേവ് ഹ്യൂസും.
ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നാല്‍ നിയമം അനുവദിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇവര്‍ രംഗത്തെത്തിയത്. പരിപാടിയുടെ പ്രമോ ഇതിനകം ഓസ്ട്രേലിയയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഒരേപോലെ തോന്നിപ്പിക്കുന്നതിന് തുടര്‍ച്ചയായി കോസ്മെറ്റിക് സര്‍ജറികള്‍ നടത്തിയതിലൂടെയാണ് അന്നയും ലൂസിയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഇരുപതുവയസ്സുമുതല്ക്കാണ് ഇവര്‍ ശസ്ത്രക്രിയകളിലൂടെ ഒരുപോലെയാകാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇവര്‍ക്ക് 33 വയസ്സായി. ചുണ്ടുകളിലും മാറിലും പുരികത്തിലുമൊക്കെ ശസ്ത്രക്രിയകള്‍ നടത്തി. ലേസര്‍ ട്രീറ്റ്മെന്റുള്പ്പെടെ നടത്തി നേരീയ വ്യത്യാസം പോലും ഇല്ലാതാക്കി.
Discussion about this post