തിരുവനന്തപുരം: പുണ്യഭൂമിയായ ശബരിമലയെ കലാപ ഭൂമി ആക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിലേക്ക് മനിതി സംഘത്തെ പോലീസ് സംരക്ഷണയില്‍ കൊണ്ടുപോയ സാഹചര്യത്തെ തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കലാപങ്ങള്‍ക്കും പ്രതിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post