മഹാഭാരതം അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ്. മഹാഭാരതം സ്ക്രീനിലെത്തുമ്പോള്‍ കൃഷ്ണനായി എത്തുന്നത് ആമീര്‍ ഖാനാണ്. താരത്തിന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല മറിച്ച് വെബ്സീരീസായിട്ടാണ് മഹാഭാരതം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്.
ആയിരം കോടി ബജറ്റിലൊരുങ്ങുന്ന വെബ്സീരീസിന് തിരക്കഥ ഒരുക്കുന്നത് അഞ്ജും രാജബാലിയാണ്. തിരക്കഥ ആമീര്‍ ഖാന് ഇഷ്ടമായെന്നും ഉടന്‍ തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്നും അഞ്ജും രാജബാലി പറഞ്ഞു.
അതേ സമയം കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ഖാന് ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ഖാന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post