തിരുവനന്തപുരം: അടുക്കടിയുള്ള ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനോട് ‘നോ’ പറയാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാരും.
ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടേയും പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥയാണ്. ഇത്തരം സംഭവങ്ങളില്‍ രോഗികളുടെ ശസ്ത്രക്രിയകളടക്കം മുടങ്ങുന്ന സാഹചര്യവുമുണ്ടാകാറുണ്ട്.
സാധാരണക്കാരായ രോഗികള്‍ക്ക് ആശുപത്രിയിലേക്ക് വരാനും വാഹനമുണ്ടാകില്ല. പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് ഹര്‍ത്താല്‍ ദിനം പ്രവര്‍ത്തിക്കുക. ഇതിന് പരിഹാരം കാണാനാണ് ഹര്‍ത്താല്‍ ബഹിഷ്കരിക്കാനുള്ള ഐഎംഎയുടെ തീരുമാനം.
കൂടാതെ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) വ്യക്തമാക്കി.
ഇനി മുതല്‍ ഹര്‍ത്താലിന് കടകള്‍ അടക്കില്ലെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയും അറിയിച്ചു. ഹര്‍ത്താലുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ ദിവസം ഓടും. ഹര്‍ത്താലുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ പറഞ്ഞു. ദേശീയ പണിമുടക്കില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ നിരവധി പേരാണ്് ഹര്‍ത്താലിന് നോ പറഞ്ഞ് രംഗത്ത് എത്തിയത്.
Discussion about this post