ഏറെ വൈറലായതാണ് നില്ല് നില്ല് ചലഞ്ച്. ഓടുന്ന വാഹനത്തിന് മുന്നില്‍ നില്ല് നില്ല് എന്ന ജാസി ഗിഫ്റ്റിന്റെ പാട്ടുമായി നൃത്തം ചെയ്യുന്ന ടിക് ടോക് ചലഞ്ച്. അപകടം വിളിച്ചോതുന്ന ഈ ചലഞ്ചിനെതിരെ പോലീസ് രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ പോലീസ് സ്റ്റേഷന് മുന്നില്‍ പോയി സാന്റാക്ലോസ് ഈ പാട്ടുമായി നൃത്തം ചെയ്യുകയാണ്. ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പോലീസുകാരെ വകവെയ്ക്കാതെ നില്ല് നില്ല് ഡാന്‍സുകളിക്കുന്ന സാന്റാക്ലോസിനെ ആദ്യം പോലീസുകാര്‍ ഗൗരവമായി നോക്കുന്നുണ്ടെങ്കിലും പിന്നീട് ഡാന്‍സ് ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം
Discussion about this post