തിരുവനന്തപുരം: വനിതാ മതിലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി രമേശ് ചെന്നിത്തല. ആരുടെ നിര്‍ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും 50 കോടി രൂപ വകമാറ്റി ചിലവാക്കാനുള്ള തീരുമാനം കൈയ്യോടെ പിടിച്ചപ്പോഴാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു.
ഖജനാവിലെ പണം ചെലവാക്കില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ജനരോഷം ഭയന്നിട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കിയിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.
Discussion about this post