രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? എങ്കില്‍ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യും. മെക്സിക്കോയിലെ നാഷണല്‍ ഓട്ടോണോമസ് നടത്തിയ പഠനത്തില്‍ ജൈവഘടികാരത്തിന്റെ താളം തെറ്റല്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത കൂട്ടുന്നുവെന്നു കണ്ടു.
ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രാത്രികാലത്തെ ഭക്ഷണമാണ്. രാത്രി വളരെ വൈകി വയറ്നിറച്ച് ആഹാരം കഴിക്കുന്നരീതി ഇന്ന് മിക്കവരിലും കാണുന്നുണ്ട്. രാത്രി ഭക്ഷണം വളരെ വൈകി കഴിക്കുന്നത് ആരോഗ്യത്തിന് അത്രനല്ലതല്ല. അത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകും.
രാത്രി സമയങ്ങളില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുക. ജീവിതശൈലിരോഗങ്ങള്‍ വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. രാത്രി ഭക്ഷണം വൈകി കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാന്‍ ശ്രമിക്കുക. അത് പോലെ തന്നെ രാത്രി കഴിച്ച ഉടന്‍ കിടന്നുറങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക.
കഴിച്ച ഉടന്‍ കിടന്നുറങ്ങിയാല്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ ആഹാരം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാന്‍ സഹായിക്കും. രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ ഗുണം ചെയ്യും. രാത്രി സമയങ്ങളില്‍ കൊഴുപ്പും മധുരവും നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉണ്ടാവുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. രാത്രിയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ നല്ലത്.
Discussion about this post