ക്രിട്ടിക് ചോയ്സ് ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം മലയാളി താരം കനി കുസൃതി സ്വന്തമാക്കി. ഫിലിം ക്രിട്ടിക് ഗില്‍ഡ് ആന്‍ഡ് മോഷന്‍ കണ്ടന്റ് ഗ്രൂപ്പാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. സര്ജുനി സംവിധാനം ചെയ്ത ‘മാ’ എന്ന ഷോര്‍ട്ട് ഫിലിമാണ് കനിയെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്.
Her nuances added life to the story! the award for the best actress is “Kani Kusruti” for the film “MAA” #CCSFA #FilmCriticsGuild #CatchTheShortys pic.twitter.com/ymucqVejeq
— CCSFA (@CCSFAwards) December 15, 2018
ബേബി അനിഘയും കനി കുസൃതിയും അഭിനയിച്ച ഷോര്‍ട്ട് ഫിലിം നിരവധി പ്രേക്ഷക പ്രശംസ നേടിയിരുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധവും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ നേരിടുന്ന പ്രതിസന്ധി ഘട്ടവുമാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രധാന വിഷയം.
മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ കനിക്ക് പുരസ്ക്കാരം സമ്മാനിച്ചു. മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച നടി തുടങ്ങി പത്തോളം പുരസ്കാരങ്ങള്‍ ആണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്.പങ്കജ് ത്രിപാഠി, ശ്രീറാം രാഘവന്, കൂനല്‍ കപൂര്‍, ശ്രിയ പില്ഗോങ്കര്, സോഹം ഷാഹ്, മനീഷ് ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post