കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ അറൈവല്‍ ഓപ്പറേഷന് ഇന്ന് ആരംഭിക്കും. രാവിലെ 10ന് ഹൈദരാബാദില്‍ നിന്നും ഇന്‍ഡിഗോ വിമാനം ടെര്‍മിനല്‍ ഒന്നില്‍ എത്തുതോടെയാകും അറൈവല്‍ മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുക.
ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലെ ബോര്‍ഡിങ് ഗേറ്റുകളും ചെക്ക് ഇന്‍ കൗണ്ടറുകളും നാളെ മുതല്‍ പ്രവര്‍ത്തനനിരതമാകും. ടെര്‍മിനല്‍-1ല്‍ നേരത്തെ സജ്ജമാക്കിയിരുന്ന എക്സ്-റേ യന്ത്രങ്ങള്‍ പ്രളയത്തില്‍ നശിച്ചതിനാല്‍ പുതിയവ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ട്.
Discussion about this post