കൊച്ചി: കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. കോതമംഗലം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി തളളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
ഇത് തള്ളിയ കോടതി ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. പോലീസിനെയും ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്ത് പോലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് കോടതി ഓര്‍മിപ്പിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം കയറിയാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നായിരുന്നു പോലീസ് നിലപാട്.
Discussion about this post