ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഞായറാഴ്ച വൈകുന്നേരം കണ്ടല്ലൂര്‍ തെക്ക് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോളാണ് മറ്റു രണ്ടു പ്രതികള്‍ കൂടെ ഉണ്ടെന്ന് മനസ്സിലായത്. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ അഖില്‍ അരവിന്ദനെ റിമാന്‍ഡ് ചെയ്തു.
Discussion about this post