ഒടിയന് സിനിമയ്ക്കെതിരെയും സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്ന ആരോപണം നിഷേധിച്ച് ദിലീപ് ഫാന്‍സ് ചെയര്മാന് റിയാസ് ഖാന് രംഗത്ത്. റിലീസിനു ശേഷം ഒടിയനെതിരെ നെഗറ്റീവ് റിവ്യു എഴുതുന്നവര്‍ കൂലിയെഴുത്തുകാര്‍ ആണെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഈ വിഷയത്തില്‍ ശ്രീകുമാര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും റിയാസ് ഖാന് കൂട്ടിച്ചേര്‍ത്തു.
സംവിധായകന്റേത് വെറും തള്ളലാണ്. ശ്രീകുമാര്‍ മേനോന് പറയുന്നത് പൊട്ടത്തരങ്ങളാണെന്നും യാഥാര്‍ത്ഥ്യം എന്താണെന്ന് പ്രേക്ഷകര്‍ക്ക് അറിയാമെന്നും റിയാസ് പറയുന്നു.
തനിക്കും സിനിമയ്ക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്
തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ സംവിധായകന് പറയുകയുണ്ടായി…
സംവിധായകന്റെ വാക്കുകള്‍…
നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയന്’ സിനിമയ്ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോന് ആവശ്യപ്പെട്ടിരുന്നു. ‘സിനിമാരംഗത്ത് ഞാന്‍ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയില്‍ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോള്‍ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കേണ്ട ആവശ്യം എനിക്കില്ല,’ ശ്രീകുമാര്‍ മേനോന് തിരുവനന്തപുരത്ത് പറഞ്ഞു.
‘മോഹന്‍ലാല്‍ എന്ന പേരില്‍ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോല്പിക്കാന് തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈല്‍ മതി,’ ശ്രീകുമാര്‍ മേനോന് ആരോപിച്ചു
Discussion about this post