ചെന്നൈ: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക ഇളവുകളുമായി മലേഷ്യന്‍ ടൂറിസം വകുപ്പിന്റെ പ്രചരണ പരിപാടിക്ക് തുടക്കമായി. ‘മലേഷ്യ ഫന്റാസ്റ്രിക് ഡീല്‍’ എന്ന പാക്കേജിലൂടെ മലേഷ്യയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ മിതമായ ചെലവില്‍ സന്ദര്‍ശിക്കാമെന്ന് ടൂറിസം മലേഷ്യ പാക്കേജ് ഡെവലപ്മെന്റ് ഡിവിഷന് ഡയറക്ടര്‍ ടുവാന്‍ സയീദ് യഹ്യ സയീദ് ഒത്മന് പറഞ്ഞു.
പ്രചരണ പരിപാടിയുടെ ഉദ്ഘാടനം സയീദ് ഒത്മനും മലിന്ദോ എയര്‍ സിഇഒ ചന്ദ്രന് രാമമൂര്‍ത്തിയും ചേര്‍ന്ന് ചെന്നൈയില്‍ നിര്‍വഹിച്ചു.
Discussion about this post