ജിദ്ദ: കുടുംബ വഴക്കിനിടെ ഏഴ് മാസം പ്രായമായ ആണ്‍കുട്ടിയെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടതോടെ മലയാളി യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ് ആത്മഹത്യ ചെയ്തത്. സുലൈമാനിയയിലെ ഫ്ളാറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സാണ് ആലപ്പുഴ സ്വദേശി അനീഷ. ഇവരുടെ കുഞ്ഞിനെയാണ് പ്രകോപിതനായ ഭര്‍ത്താവ് ശ്രീജിത്ത് ചമരില്‍ എടുത്ത് ഇടിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞ് മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി മുറി തുറന്നപ്പോള്‍ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം.
Discussion about this post