ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഉപകാരപ്രദമായി പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വിലയും ഓഫറുകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങാനുള്ള പുതിയ സജ്ജീകരണമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്.
വിവിധ ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ നല്കുന്ന കിഴിവുകളും, ഓഫറുകളും, അതിനെ കുറിച്ചുള്ള റിവ്യൂകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങിക്കാന്‍ പറ്റുന്ന തരത്തിലുള്ള സെര്‍ച്ച് ഓപ്ഷനാണ് ഗൂഗിള്‍ കൊണ്ടു വന്നിരിക്കുന്നത്. സെര്‍ച്ച് ഓപ്ഷനില്‍ പുതിയ ഷോപ്പിംഗ് എന്ന ടാബ് കൂടി ചേര്‍ത്തിരിക്കുകയാണ് ടെക്ക് ഭീമന്.
Discussion about this post