ലഖ്നൗ: അയോധ്യയില്‍ സ്ഥാപിക്കുന്ന രാമ പ്രതിമയ്ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗ്.
പുരാണങ്ങളില്‍ പറയുന്നത് പ്രകാരം ഇത് മിഥിലയാണ് അതായത് ജനകമഹാരാജാവിന്റെ പുണ്യഭൂമി അങ്ങനെയെങ്കില്‍ സീതയുടെ ഭൂമി. അപ്പോള്‍ തീര്‍ച്ചയായും രാമ വിഗ്രഹത്തിനരികില്‍ സീതയുടെ വിഗ്രഹം കൂടി സ്ഥാപിക്കണമെന്ന ആഗ്രഹം തന്റെ മനസില്‍ തോന്നിയെന്നാണ് കത്തില്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള വിഗ്രഹത്തെ സ്ഥാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കരണ്‍ സിംഗ് കത്തയച്ചത്. അയോദ്ധ്യയില്‍ രാമന്റെ 221 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മിക്കാന്‍ യോഗി നേരത്തെ പദ്ധതിയിട്ടിരുന്നു.
Discussion about this post