ആലപ്പുഴ: തന്റെ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ളിമായതിന്റെ പേരിലാണെന്ന തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ആലപ്പുഴയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പഴയ നിലപാടില്‍ യാതൊരു മാറ്റമില്ല. ഒരു വിഭാഗത്തിന് മാത്രമല്ല കൊടുക്കേണ്ടത്. എല്ലാവിഭാഗത്തിനും കൊടുക്കണം. തുല്യനീതി കൊടുക്കുന്നില്ല എന്നത് കൊണ്ടാണല്ലോ അത് പറയേണ്ടിവന്നത്’. വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാനത്തിന് എതിര് നില്‍ക്കുന്നവരാണ് മതിലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും. ആണത്വവും പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കില്‍ എന്‍എസ്എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിലൊരാള്‍ക്ക് ജോലിയും പത്ത് ലക്ഷം രൂപയും നല്കി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല, എന്ന് സമത്വമുന്നേറ്റ യാത്രക്കിടെയാണ് കൊച്ചിയില്‍ വെച്ച് വെള്ളാപ്പള്ളി വിവാദ പ്രസ്താവന നടത്തിയത്.
Discussion about this post