ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി.
”കോണ്‍ഗ്രസിന് മൂന്നു പ്രധാന സംസ്ഥാനങ്ങളിലും വിജയിക്കാനായതില്‍ സന്തോഷം. കോണ്‍ഗ്രസിന്റെ 3-0 സ്കോറില്‍ സന്തോഷമുണ്ട്. ഇത് ബിജെപിയുടെ നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയമാണ്”- സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്. ഛത്തീസ്ഗഢും മധ്യപ്രദേശും ഒന്നരപതിറ്റാണ്ടായി ബിജെപി ആധിപത്യത്തിന് കീഴിലായിരുന്നു.
Discussion about this post