ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12 ാം സീസണിലെ കരുത്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കാറുണ്ടെങ്കിലും ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. ഇപ്പോള്‍ ഭാര്യ ഭുവനേശ്വരിയുടെ ഒരു കുറിപ്പിലൂടെ താരം വീണ്ടും വാര്‍ത്തകളിലെത്തുകയാണ്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍ സാന്‍വിക ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി.
ശ്രീശാന്ത് – ഭുവനേശ്വരി ദമ്പതികളുടെ മൂത്ത മകള്‍ സാന്‍വികയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് ഈ ചിത്രം. ഭുനേശ്വരി ട്വിറ്ററില്‍ പങ്കു വച്ച ചിത്രം ഇതിനോടകം വൈറലാണ്.
നൂറു ദിവസമായി തുടരുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലങ്കിലും കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാന്‍ ഹൗസിലെത്തി. വികാരഭരിതമായ നിമിഷമായിരുന്നു പിന്നീട്. ഭാര്യയെയും മക്കളെയും ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളില്‍ എല്ലായിടവും കൊണ്ടു നടന്നു കാണിക്കുകയും ബിഗ് ബോസിലെ മത്സരത്തില്‍ തനിക്കു ലഭിച്ച മൂന്നു മെഡലുകള്‍ അവര്‍ക്കു കൊടുക്കുകയും ചെയ്തു.
ഹൗസില്‍ നിന്നു തിരികെ വന്ന ശേഷമാണ് ട്വിറ്ററിലൂടെ ഒരു ചിത്രം ഭുവനേശ്വരി ആരാധകര്‍ക്കായി പങ്കുവെച്ചത്. ശ്രീശാന്തിന്റെ മകള്‍, അച്ഛന് കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ്, കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. ശ്രീശാന്തിനെ മകള്‍ അത്രയധികം മിസ് ചെയ്യുന്നുണ്ടെന്നും മകള്‍ അവളുടെ കഴുത്തില്‍ നിന്നും ആ മെഡല്‍ ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ലെന്നും ഭുവനേശ്വരി കുറിച്ചു. രണ്ടു ദിവസമായി അവളതു ചേര്‍ത്തു പിടിച്ചു നടക്കുകയാണെന്നും ഭുവനേശ്വരി കുറിച്ചു. ചുരുങ്ങിയ സമയത്തിനിടെ ഭുവനേശ്വരിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
Saanvika didn't remove the Sultani Akhada medal that @sreesanth36 gave her for next 2 days. She even slept wearing it. @ShindeShilpaS . Father is every daughter's first love. #Sreesanth #SreeFam ❤️ pic.twitter.com/fymwowEIEN
— Bhuvneshwari Sreesanth (@Bhuvneshwarisr1) December 10, 2018
Discussion about this post